Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Short Story

Palakkad

ക​ഥാ​സ​മാ​ഹാ​രം പ്ര​കാ​ശ​നം ചെ​യ്തു

കൂ​റ്റ​നാ​ട്: പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യു​ടെ സം​ഗ​മ​ത്തി​ൽ സ​തീ​ശ് കാ​ക്ക​രാ​ത്തി​ന്‍റെ ‘വ​ട​ക്കോ​ട്ട് നോ​ക്കു​ന്ന​വ​ർ’ എ​ന്ന ക​ഥാ​സ​മാ​ഹാ​രം പ്ര​കാ​ശ​നം ചെ​യ്തു. വ​ട്ടേ​നാ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ ‘ആ​വാ​സ്’ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ മു​ൻ പ്ര​ധാ​ന​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ എം.​വി. രാ​ജ​ൻ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. സ​തീ​ശ് കാ​ക്ക​രാ​ത്തി​ന്‍റെ അ​മ്മ സൗ​ഗ​ന്ധി​നി ശ്രീ​നി​വാ​സ​ൻ പു​സ്ത​കം സ്വീ​ക​രി​ച്ചു.


ആ​വാ​സ് പ്ര​സി​ഡ​ന്‍റ് എം. ​പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം.​വി. രാ​ജ​ൻ, രേ​വ​തി വേ​ണു, നൗ​ഷാ​ദ് പ​ന​ക്ക​ൽ, എ​ച്ച്എം ഇ​ൻ ചാ​ർ​ജ് പി.​എ​സ്. ഉ​ഷ, പ്ര​കാ​ശ​ൻ, ഗാ​യി​ക കൃ​ഷ്ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​വ​രു​ന്ന പ്ര​ഭാ​ത ഭ​ക്ഷ​ണ പ​രി​പാ​ടി​യി​ലേ​ക്ക് വ​ട്ടേ​നാ​ട് സ്കൂ​ൾ റി​ട്ട. ടീ​ച്ചേ​ഴ്സ് കൂ​ട്ടാ​യ്മ ഒ​ന്നാം ഗ​ഡു​വാ​യി 9050 രൂ​പ ആ​വാ​സ് ട്ര​ഷ​റ​ർ ടി.​കെ. മു​സ്ത​ഫ​ക്ക് ച​ട​ങ്ങി​ൽ കൈ​മാ​റി. തു​ട​ർ​ന്ന് മെ​ഹ്ഫി​ൽ കൂ​റ്റ​നാ​ട് അ​വ​ത​രി​പ്പി​ച്ച ഗാ​ന​സ​ന്ധ്യ​യും അ​ര​ങ്ങേ​റി.

Latest News

Corehub Up